പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന്; നാളെ കേരളം ബൂത്തിലേക്ക്

By Desk Reporter, Malabar News
Election
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനം നാളെ പോളിങ് ബൂത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകള്‍ ഇന്ന് സജ്‌ജമാകും. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ 8 മണിക്ക് തുടങ്ങും. ഓരോ നിയമസഭാ മണ്ഡലത്തിലേക്കുമുള്ള പോളിംഗ് സാമഗ്രികളുടെ വിതരണത്തിന് പ്രത്യേകം കേന്ദ്രങ്ങള്‍ സജ്‌ജീകരിച്ചിട്ടുണ്ട്.

കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ഒരു ബൂത്തില്‍ പരമാവധി 1,000 പേര്‍ക്ക് മാത്രമാണ് വോട്ടിംഗ് സൗകര്യം ഉണ്ടായിരിക്കുക. അതുകൊണ്ടു തന്നെ പോളിംഗ് ബൂത്തുകളുടെ എണ്ണം ഇത്തവണ ഏതാണ്ട് ഇരട്ടിയോളം വരും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിംഗ് ബൂത്തുകള്‍ സജ്‌ജമാക്കുക.

നാളെ രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് വോട്ടെടുപ്പ്. മാവോയിസ്‌റ്റ് ഭീഷണിയുള്ള 9 മണ്ഡലങ്ങളിൽ 6 മണി വരെയാണ് പോളിംഗ്. തദ്ദേശ തിരഞ്ഞെടുപ്പിലേതിന് സമാനമായി എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും, ക്വാറന്റെയ്നിൽ കഴിയുന്നവർക്കും പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് രേഖപ്പെടുത്താം.

Also Read:  പ്രസ്‌ക്ളബ്ബിൽ മുഹമ്മദ് നബിയെ അവഹേളിച്ചു; നരസിംഗാനന്ദ് സ്വാമിക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE