മോഹൻലാൽ മാസ് ലുക്കിൽ എത്തുന്ന ‘ആറാട്ട്’ സിനിമയുടെ ടീസർ പുറത്ത്. ബി ഉണ്ണികൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷനും ഗാനരംഗങ്ങളും കോർത്തിണക്കിയ തകർപ്പൻ ടീസറാണ് പുറത്തിറങ്ങിയത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ആറാട്ടിൽ മോഹൻലാൽ എത്തുന്നത്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ മികച്ച ആക്ഷൻ രംഗങ്ങളുമുണ്ട്. ഉദയകൃഷ്‌ണയാണ് ചിത്രത്തിന്റെ രചന.
ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ്‌കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
കാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്, സംഗീതം: രാഹുൽ രാജ്, കലാസംവിധാനം: ജോസഫ് നെല്ലിക്കൽ, വസ്‌ത്രാലങ്കാരം: സ്‌റ്റെഫി സേവ്യർ
Read also: മീര ജാസ്‌മിൻ തിരിച്ചെത്തുന്നു, ജയറാം നായകൻ; പുതിയ ചിത്രവുമായി സത്യൻ അന്തിക്കാട്







































