മീര ജാസ്‌മിൻ തിരിച്ചെത്തുന്നു, ജയറാം നായകൻ; പുതിയ ചിത്രവുമായി സത്യൻ അന്തിക്കാട്

By Trainee Reporter, Malabar News
Ajwa Travels

പുതിയ ചിത്രം പ്രഖ്യാപിച്ച് സത്യൻ അന്തിക്കാട്. ജയറാം നായകനാകുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയനടി മീര ജാസ്‌മിൻ നായികയാകും. ഒരിടവേളക്ക് ശേഷം മീര ജാസ്‌മിൻ നായികയായി എത്തുന്ന ചിത്രമാണിത്. ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ദേവിക സഞ്‌ജയ്‌, ശ്രീനിവാസൻ, ഇന്നസെന്റ്, സിദ്ദീഖ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കും. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സത്യൻ അന്തിക്കാട് തന്നെയാണ് പുതിയ സിനിമാവിശേഷം പങ്കുവെച്ചിരിക്കുന്നത്.

‘ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാൻ തൃശ്ശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ…

Posted by Sathyan Anthikad on Tuesday, April 13, 2021

സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമാണം. ഡോക്‌ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റെതാണ് രചന. ഹരിനാരായണന്റെ വരികൾക്ക് വിഷ്‌ണു വിജയ് സംഗീതം നിർവഹിക്കും. എസ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Read also: ഉഗഡി ആഘോഷവുമായി ‘ആർആർആർ’; പുതിയ പോസ്‌റ്റർ പങ്കുവച്ച് രാജമൗലി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE