തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ഡോ. ഗോവിന്ദന്റെ കവടിയാറുള്ള വീട്ടിൽ മോഷണം. രണ്ടര ലക്ഷം രൂപയുടെ ഡയമണ്ടും 60,000 രൂപയും നഷ്‌ടപ്പെട്ടു. അദ്ദേഹത്തിന്റെ മകളുടെ ആഭരണങ്ങളാണ് മോഷണം പോയതെന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവിലേക്ക് പോകാനായി മകൾ തയാറാക്കി വെച്ച ബാഗിലായിരുന്നു ഈ പണവും ആഭരണങ്ങൾ ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചെയോടെയാണ് മോഷണം നടന്നത്. ഒരാളാണ് മോഷണം നടത്തിയത്.
ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പോലീസ് ഇത് പരിശോധിച്ച് വരികയാണ്. കോറിഡോർ വഴിയാണ് മോഷ്‌ടാവ് അകത്തു കയറിയതെന്നാണ് സംശയം. വിരളടയാള വിദഗ്‌ധരടക്കം സ്‌ഥലത്തെത്തി പരിശോധന നടത്തുകയാണ്.
Also Read: സംസ്‌ഥാനത്ത് ഇന്നും നാളെയും ശക്‌തമായ മഴക്ക് സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്







































