തൃശൂർ: ദേശമംഗലത്ത് മകൻ അച്ഛനെ കൊലപ്പെടുത്തി. ദേശമംഗലം തലശേരി ശൗര്യം പറമ്പിൽ മുഹമ്മദാണ് മകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. 77 വയസുള്ള മുഹമ്മദും മകൻ ജമാലും തമ്മിൽ വീട്ടിൽ വെച്ച് തർക്കമുണ്ടായി. ഇത് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. മുഹമ്മദ് കാഴ്ചയില്ലാത്ത ആളാണ്. വഴക്കിനിടെ പ്രകോപിതനായ ജമാൽ അച്ഛനെ വെട്ടുകയായിരുന്നു. ഇയാളെ ചെറുതുരുത്തി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഇറുമ്പകശ്ശേരി സ്വദേശിയായ മുഹമ്മദ് വർഷങ്ങളായി ജമാലിനൊപ്പമാണ് താമസം.
Also Read: ഉൽസവത്തിനിടെ തർക്കം; ആലപ്പുഴയിൽ 15കാരനെ കുത്തി കൊലപ്പെടുത്തി







































