ഉൽസവത്തിനിടെ തർക്കം; ആലപ്പുഴയിൽ 15കാരനെ കുത്തി കൊലപ്പെടുത്തി

By News Desk, Malabar News
abhimanyu alappuzha murder
Ajwa Travels

ആലപ്പുഴ: പത്താം ക്‌ളാസുകാരനെ കുത്തി കൊലപ്പെടുത്തി. ക്ഷേത്ര ഉൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പടയണിവട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്.

പടയണിവട്ടം ക്ഷേത്ര ഉൽസവത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് അഭിമന്യുവിന് കുത്തേറ്റത്. നാല് പേർ ചേർന്നാണ് ആക്രമിച്ചത്. ബുധനാഴ്‌ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം മറ്റൊരു ഉൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് പടയണിവട്ടത്തെ സംഭവമെന്നാണ് വിവരം. ആക്രമണത്തിൽ മറ്റ് രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്.

കൊലപാതകത്തിന് പിന്നിൽ ആർഎസ്‌എസ്‌ പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.

Also Read: ജെസ്‌ന തിരോധാനത്തിന് പിന്നിൽ ലവ് ജിഹാദ്; പിസി ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE