ദുബായ്: റമദാന്‍ മാസവും കോവിഡ് പ്രതിസന്ധിയും മുന്‍നിര്‍ത്തി ഫീസുകളിലും പിഴകളിലും ഇളവുകളുമായി യുഎഇയിലെ വിവിധ എമിറേറ്റുകൾ. അബുദാബിയിലെ ഹോട്ടലുകള്‍ക്ക് ചുമത്തിയിരുന്ന ടൂറിസം, മുന്‍സിപ്പാലിറ്റി ഫീസുകള്‍ ഒഴിവാക്കിയതായി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. ജൂണ്‍ 30 വരെയാണ് ഇളവ്. അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് തീരുമാനമെടുത്തത്.
റാസല്‍ഖൈമയില്‍ പരിസ്‌ഥിതി നിയമലംഘനം സംബന്ധിച്ച പിഴകള്‍ക്ക് 50 ശതമാനം ഇളവ് നല്‍കുമെന്ന് റാക് പബ്‌ളിക് റാക് സര്‍വീസ് വിഭാഗം അറിയിച്ചു. റമദാന്‍ മാസത്തിലാണ് ഇളവ് ലഭിക്കുക. മാലിന്യ നിക്ഷേപം, പൊതുസ്‌ഥലത്ത് തുപ്പുന്നത് എന്നീ നിയമലംഘനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴകളാണിവ. ഷാര്‍ജയില്‍ വൈദ്യുതി ബില്ല് അടക്കാനുള്ള സമയവും നീട്ടിനൽകി.
1,000 ദിര്‍ഹത്തില്‍ താഴെ ബില്ല് അടക്കാനുള്ളവര്‍ക്ക് ഒരു മാസവും 1,000 ദിര്‍ഹത്തില്‍ കൂടുതല്‍ ബില്ല് അടക്കാനുള്ളവര്‍ക്ക് 15 ദിവസവുമാണ് നീട്ടി നല്‍കിയത്. ഷാര്‍ജ ഇലക്‌ട്രിസിറ്റി, വാട്ടര്‍ ആന്‍ഡ് ഗ്യാസ് അതോറിറ്റിയുടേതാണ് തീരുമാനം.
Read Also: വാഹനാപകടം; ഹെൽമെറ്റ് ധരിച്ചില്ലെന്ന പേരിൽ നഷ്‌ടപരിഹാരം കുറക്കാനാകില്ല; ഹൈക്കോടതി






































