അബുദാബി : യുഎഇയിൽ 1,958 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,545 ആളുകൾ കൂടി കഴിഞ്ഞ 24 മണിക്കൂറിൽ രോഗ മുക്‌തരായിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,95,224 ആണ്. ഇവരിൽ തന്നെ 4,78,069 ആളുകളും നിലവിൽ കോവിഡ് മുക്‌തരായിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 3 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 1,550 ആയി ഉയർന്നു. കൂടാതെ നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15,611 ആളുകൾ കൂടി കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.
നിലവിൽ രാജ്യത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് മുക്‌തരേക്കാൾ കൂടുതലാണ് കോവിഡ് ബാധിതരുടെ എണ്ണം. അതിനാൽ തന്നെ രോഗ ബാധിതരായി രാജ്യത്ത് ചികിൽസയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ ഉയർച്ച രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 2,14,765 കോവിഡ് പരിശോധനകൾ നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
Read also : റമദാൻ; പിഴകളിലും ഫീസുകളിലും കുറവ് വരുത്തി യുഎഇ






































