ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 2.61 ലക്ഷത്തിലധികം പുതിയ കേസുകൾ. 1,500ലധികം കോവിഡ് മരണങ്ങളും സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്. രാജ്യത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 1,47,88,109 ആയി ഉയർന്നു.
1,38,423 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്. അതേസമയം 1,501 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട് ചെയ്യപ്പെട്ടതോടെ രാജ്യത്ത് ഇതുവരെ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,77,150 ആയി ഉയർന്നു.
രാജ്യത്ത് നിലവിൽ 18,01,316 സജീവ കോവിഡ് കേസുകളാണുള്ളത്. ഇതുവരെ 1,28,09,643 പേരാണ് രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കനുസരിച്ച് ശനിയാഴ്‌ച 15,66,394 സാമ്പിളുകളാണ് പരിശോധിച്ചത്. ഏപ്രിൽ 17 വരെ രാജ്യത്തുടനീളം പരിശോധിച്ചത് 26,65,38,416 സാമ്പിളുകളാണ്.
12,26,22,590 ഡോസ് വാക്‌സിൻ രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തു. അതേസമയം രാജ്യത്തെ വാക്‌സിൻ ക്ഷാമം പല സംസ്‌ഥാനങ്ങളിലെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
Read Also: സംസ്‌ഥാനത്ത് ഖരമാലിന്യ നിർമാർജ്‌ജനത്തിന് പുതിയ നടപടികൾ








































