ന്യൂഡെൽഹി: മഹാരാഷ്‌ട്രയിൽ നിന്നുള്ള എല്ലാ യാത്രക്കാരുടെയും കോവിഡ് പരിശോധന ഫലം പരിശോധിക്കാത്തതിന് 4 വിമാന കമ്പനികൾക്ക് എതിരെ നടപടിയുമായി ഡെൽഹി സർക്കാർ. ഇൻഡിഗോ, വിസ്‌താര, സ്‌പൈസ് ജെറ്റ്, എയർ ഏഷ്യ എന്നിവക്ക് എതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ ഡെൽഹി സർക്കാർ നിർദേശം നൽകി. ദുരന്ത നിവാരണ നിയമപ്രകാരമാണ് നടപടി.
രാജ്യ തലസ്‌ഥാനത്ത് കോവിഡ് രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ ഏപ്രിൽ 10ന് ഡെൽഹി സർക്കാർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഉത്തരവ് പ്രകാരം മഹാരാഷ്‌ട്രയിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.
ശനിയാഴ്‌ച 24,375 പുതിയ കോവിഡ് കേസുകളാണ് ഡെൽഹിയിൽ റിപ്പോർട് ചെയ്‌തത്. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ദേശീയ തലസ്‌ഥാനത്തെ ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്.
Read also: കോവിഡ് പ്രതിസന്ധി; അഞ്ചിന നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രിക്ക് കത്തയച്ച് മൻമോഹൻ സിംഗ്







































