തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതിനാല്‍ സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്തു രൂപം കൊണ്ട ന്യൂനമര്‍ദ്ദവും പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ചതും മഴ കനക്കുന്നതിന് കാരണമായിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തന്നെ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ഏഴ് വടക്കന്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Read also :പ്രതിഷേധം ഫലം കണ്ടു; കേരളത്തിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വെക്കില്ല
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത് മഴ കൂടുതല്‍ ശക്തമാകാന്‍ കാരണമാകും. അതിനാല്‍ നാളെയും മറ്റന്നാളും സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ കാറ്റിനും തിരമാലക്കും ശക്തി കൂടുമെന്നതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ഒപ്പം മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.







































