വയനാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വയനാട് ജില്ലയിലെ അന്തർസംസ്ഥാന അതിർത്തികളിൽ നിയന്ത്രണങ്ങൾ കർശനമാക്കി അധികൃതർ. പരിശോധന ശക്തമാക്കിയതിന് ഒപ്പം തന്നെ ആർടിപിസിആർ നടത്തുന്നതിനായി ഫെസിലിറ്റേഷൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.
രോഗവ്യാപനം ഉയർന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ആണ് തീരുമാനം. കൂടാതെ മുത്തങ്ങ, നൂല്പുഴ, താളൂര്‍, ബാവലി എന്നീ അതിര്‍ത്തികളില്‍ മുഴുവന്‍ സമയവും കേരള പോലീസിന്റെ പരിശോധനയും നിലവിലുണ്ട്.
പ്രധാന അതിർത്തികളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെ അതിര്‍ത്തികളിലെ ഇടറോഡുകളിലും ചെറുപാതകളിലും പോലീസ് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. കേരളത്തിനൊപ്പം തന്നെ അതിർത്തികളിൽ കർണാടകയും പരിശോധന കർശനമാക്കി. കേരളത്തിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്ന ആളുകൾക്കും ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കുന്ന കെഎസ്ആര്‍ടിസി ബസുകളിലടക്കം കര്‍ണാടക ആരോഗ്യ വകുപ്പും പരിശോധന ശക്തമാക്കി.
Read also : കോവിഡ് ബാധ; സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി മരിച്ചു






































