പറശ്ശിനിക്കടവ് : കോവിഡ് വ്യാപനത്തെ തുടർന്ന് ഭക്‌തർക്ക് പ്രവേശനം നിരോധിച്ചതോടെ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര ഉൾപ്പെടുന്ന ക്ഷേത്രനഗരി വീണ്ടും ലോക്ക്‌ഡൗൺ പ്രതീതിയിലായി. ടൂറിസ്‌റ്റ് ഹോമുകളിൽ ആളില്ല. ബോട്ട് ജെട്ടിയും അടച്ചു. ടൂറിസ്‌റ്റ് ബോട്ട് സർവീസുകളും നിർത്തി.
യാത്രക്കാർ കുറവെങ്കിലും ജലഗതാഗത വകുപ്പിന്റെ പറശ്ശിനിക്കടവ്-മാട്ടൂൽ സർവീസ് തുടരുന്നുണ്ട്. 2020 മാർച്ചിൽ അടച്ച ക്ഷേത്രനഗരി കഴിഞ്ഞ ഓഗസ്‌റ്റിലാണ് വീണ്ടും ഉണർന്നത്. മാസങ്ങൾക്ക് ശേഷമാണ് സാധാരണ നിലയിലേക്ക് വന്നത്. രണ്ടാം തരംഗത്തിൽ പറശ്ശിനിക്കടവിലും സമീപത്തും നിരവധി കോവിഡ് രോഗികൾ വന്നതോടെയാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.
കടകളും ലോഡ്‌ജുകളും ഭക്‌ത ജനങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്നവയാണ്. നിലവിൽ ഏപ്രിൽ 30 വരെയാണ് നിയന്ത്രണമെങ്കിലും നീളാൻ സാധ്യതയുണ്ട്.
Also Read: രോഗവ്യാപനം; വാക്‌സിനേഷൻ ക്യാംപുകൾ നിർത്തലാക്കണമെന്ന് ഐഎംഎ






































