മുംബൈ: തുടക്കത്തിലെ താഴ്ന്ന നിലവാരത്തിൽ നിന്നുയർന്ന് ഓഹരി വിപണിയിൽ നേട്ടം. മെറ്റൽ, ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 14,400ന് മുകളിലെത്തി. ആഗോള കാരണങ്ങളും പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുമാണ് വിപണിയെ സ്വാധീനിച്ചത്.
സെൻസെക്‌സ് 374 പോയന്റ് നേട്ടത്തിൽ 48,080ലും നിഫ്റ്റി 109 പോയന്റ് ഉയർന്ന് 14,406ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1737 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1123 ഓഹരികൾ നഷ്‌ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല.
ഐസിഐസിഐ ബാങ്ക്, വിപ്രോ, ജെഎസ്‌ഡബ്‌ള്യു സ്‌റ്റീൽ, ടാറ്റ സ്‌റ്റീൽ, എച്ച്ഡിഎഫ്‍സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടൈറ്റാൻ കമ്പനി, ശ്രീ സിമെന്റ്സ്, ടാറ്റ കൺസ്യൂമർ , ഹിന്ദുസ്‌ഥാൻ യുണിലിവർ, നെസ്‍ലെ തുടങ്ങിയ ഓഹരികൾ നഷ്‌ടത്തിലുമായിരുന്നു.
Read Also: വെട്രിമാരന്റെ പുതിയ ചിത്രം ‘വിടുതലൈ’; നായകൻ സൂരി







































