കണ്ണൂർ: ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ചു. ധർമ്മടം പാലാട് നരിവയലിലാണ് സംഭവം. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. നരിവയൽ സ്വദേശി ശ്രീവർധിനാണ് (12) പരിക്കേറ്റത്. കുട്ടിയുടെ നെഞ്ചിലും കാലിലുമാണ് പരിക്കേറ്റത്. ശ്രീവർധിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കയ്യിൽ കിട്ടിയ ഐസ്‌ക്രീം ബോൾ എടുത്തെറിഞ്ഞപ്പോഴാണ് പൊട്ടിത്തെറിച്ചത്. അതേസമയം, കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പറമ്പിൽ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ അടുത്തുള്ള പറമ്പിലേക്ക് പോയ പന്ത് തിരിച്ചെടുക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്. പന്ത് തിരയുന്നതിടെയാണ് കുട്ടി ഐസ്‌ക്രീം ബോൾ കണ്ടത്. ഇത് തിരിച്ച് കളിക്കളത്തിലേക്ക് എറിഞ്ഞ് കളി തുടർന്നപ്പോഴാണ് അപകടം ഉണ്ടായത്.
Most Read: ഇടക്കാല ഉത്തരവ് തുടരും; മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി ഉയർത്താം