കോട്ടയം: ജില്ലയിൽ ഫ്ളാറ്റിൽ നിന്ന് വീണ് 15കാരി മരിച്ചു. കഞ്ഞിക്കുഴിയിലെ ഫ്ളാറ്റിലെ 13ആം നിലയിൽ നിന്ന് വീണ റിയാ മാത്യു ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പത്തേകാലോടെ ആണ് സംഭവം.
സംഭവത്തിൽ പോലീസ് ഇന്ന് മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. കളത്തിപ്പടി പള്ളിക്കൂടം സ്കൂളിലെ പത്താം ക്ളാസ് വിദ്യാർഥിയാണ് മരിച്ച റിയ. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് നടക്കും.
സുരക്ഷാ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയെ പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയ വീണ സമയത്ത് സുരക്ഷാ ജീവനക്കാർ ഇക്കാര്യം അറിഞ്ഞില്ല. വൈകിയാണ് റിയ താഴെ വീണ് കിടക്കുന്നത് ഇവർ കണ്ടത്. മകളെ തിരഞ്ഞ് വീട്ടുകാർ പുറത്തെത്തിയപ്പോഴാണ് വീണ് മരിച്ച കാര്യം പുറത്തറിഞ്ഞത്.
Most Read: വധഗൂഢാലോചന കേസ്; സായ് ശങ്കറിന് നോട്ടീസ്, മൊഴി നാളെ രേഖപ്പെടുത്തും




































