കോട്ടയം: കടുത്തുരുത്തി കീഴൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിനി ദീപ ദിവാകരന് (35) ആണ് മരിച്ചത്. മാവടിയില്‍ പ്രസാദിന്റെ ഭാര്യയാണ്.
ഇന്നലെ രാത്രി മദ്യപിച്ചെത്തിയ പ്രസാദും ദീപയും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലെ മറ്റൊരു മുറിയില്‍ ദീപയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വൈക്കത്ത് സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ് ദീപ. വെള്ളൂര്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പതിനൊന്നും ആറും വയസുള്ള രണ്ട് മക്കളുണ്ട്.
Most Read: നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവതികളെ കാണാനില്ല