കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ തീപിടിത്തം. സർവകലാശാലയിലെ ബിഎഡ് കോളേജിലെ കമ്പ്യൂട്ടർ ലാബിലാണ് തീപിടിത്തം ഉണ്ടായത്. നിരവധി കമ്പ്യൂട്ടറുകൾക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
തളിപ്പറമ്പ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.
Most Read: കൃഷ്ണപ്രിയക്ക് എതിരെ തെറ്റായ പ്രചരണങ്ങൾ; പരാതിയുമായി കുടുംബം








































