കണ്ണൂർ: ജില്ലയിലെ ചെറുപുഴയിൽ പിതാവിന്റെ അടിയേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന മകൻ മരിച്ചു. ചെറുപുഴ തിരുമേനിയിലെ കുഴിമറ്റത്തിൽ ജോബി(45)യാണ് മരിച്ചത്. അടിയേറ്റതിനെ തുടർന്ന് ഇയാൾ ചികിൽസയിലായിരുന്നു. തുടർന്ന് ഇന്നലെ രാത്രിയോടെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ വച്ചാണ് മരണം സംഭവിച്ചത്.
ജോബി മദ്യ ലഹരിയിൽ ആയിരുന്നെന്നും, തുടർന്ന് മാതാപിതാക്കളെ ആക്രമിച്ചതായും നിലവിൽ പരാതിയുണ്ട്. ആക്രമണത്തിന് പിന്നാലെയാണ് ജോബിക്ക് പിതാവായ ഫ്രാൻസിസിന്റെ അടിയേറ്റത്.
Read also: കനത്ത മഴയും കാറ്റും തുടരുന്നു; യുഎഇയിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ട്








































