ഇടുക്കി: പ്ളസ് ടു വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. കൂമ്പൻപാറ ഫാത്തിമമാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥിനി അസ്‌ലഹ അലിയാർ (17) ആണ് മരിച്ചത്. അസ്‌ലഹ ബസ് കയറുന്നതിനായി സ്‌കൂളിന് മുകളിലെ ബസ് സ്‌റ്റോപ്പിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
അടിമാലി പോലീസ് എത്തി ഇൻക്വസ്‌റ്റ് നടപടികൾ നടത്തിയ ശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്‌റ്റുമോർട്ടത്തിന് അയക്കും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
സംസ്‌കാരം വ്യാഴം നാല് മണിക്ക് ഷെല്യാമ്പാര മൊഹിദ്ധീൻ ജുമാ മസ്‌ജിദിൽ നടക്കും. പിതാവ്: വെള്ളത്തൂവൽ ശെല്യാംപാറ പൊന്നപ്പാല അലിയാർ, മാതാവ്: നസീമ, സഹോദരങ്ങൾ: ഷാഹുൽ അലിയാർ (ബിരുദ വിദ്യാർഥി, എംഎ കോളേജ്, കോതമംഗലം), അഹ്സന (എഫ്എംജിഎച്ച്എസ്എസ് കൂമ്പൻപാറ), അഫ്‌ലഹ (എസ്എൻവിയുപിഎസ് ശെല്യാംപാറ).
Most Read: പിങ്ക് പോലീസ് അപമാനിച്ച സംഭവം; നഷ്‌ട പരിഹാരത്തിന് സർക്കാർ ഉത്തരവ്