പാലക്കാട്: എക്സൈസ് കേസ് ഉണ്ടായിരുന്ന ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി കുളപ്പടിക ഊരിലെ മശണൻ (34) ആണ് മരിച്ചത്. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്.
മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒരാഴ്ചയായി യുവാവിനെ കാണാനില്ലായിരുന്നു. ഇയാളുടെ പേരിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേതുടർന്ന് മശണൻ കടുത്ത മനോവിഷമത്തിൽ ആയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
Read Also: ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു; ആത്മഹത്യയെന്ന് സംശയം







































