ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു; ആത്‍മഹത്യയെന്ന് സംശയം

By Trainee Reporter, Malabar News
Tembo Traveler
Ajwa Travels

ആലപ്പുഴ: ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. കണിച്ചുകുളങ്ങരയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. അരൂർ ചന്തിരൂർ സ്വദേശി രാജീവൻ (45)ആണ് മരിച്ചത്. കണിച്ചുകുളങ്ങര ജംഗ്‌ഷന്‌ സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. അതേസമയം, മാനസിക പ്രയാസത്തെ തുടർന്ന് രാജീവൻ ആത്‍മഹത്യ ചെയ്‌തതാണെന്നാണ് പോലീസും ബന്ധുക്കളും സംശയിക്കുന്നത്.

ചന്തിയൂർ സ്വദേശി അജയന്റെ ഉടമസ്‌ഥതയിലുള്ള വാഹനത്തിനാണ് തീ പിടിച്ചത്. വാഹനം പൂർണമായി കത്തിനശിച്ചു. അജയൻ നടത്തുന്ന ഫുഡ് പ്രൊസസിംഗ് കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച രാജീവൻ. സംഭവത്തിൽ ആർത്തുങ്കൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: സുപ്രിംകോടതി വിധി; ബാധിക്കുന്നത് ജില്ലയിലെ ഇരുപതോളം ക്വാറികളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE