കൊച്ചി: കാലടി നീലീശ്വരത്ത് അയൽവാസിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവ്. നീലീശ്വരം സ്വദേശി അമലാണ് ഭീഷണി മുഴക്കിയത്. അയൽവാസിയായ ദേവസ്യയുടെ വീട്ടിൽ എത്തിയായിരുന്നു ഭീഷണി. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് ഭീഷണിക്ക് കാരണം.
ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. ദേവസ്യയുടെ വീട്ടിലേക്ക് കടന്നുചെന്ന അമൽ വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മകനെയും കൊച്ചുമകനെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുക ആയിരുന്നു. അമലിനെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഇപ്പോൽ ലഭ്യമല്ല. സംഭവത്തിൽ കാലടി പോലീസ് അന്വേഷണം ആരംഭിച്ചു.
Most Read: ചൊവ്വാഴ്‌ച മുതല്‍ സ്വകാര്യ ബസുകളും അനിശ്‌ചിതകാല സമരത്തിലേക്ക്



































