മുഖ്യമന്ത്രി തീരുമാനം വൈകുന്നത് ബിജെപിയിലെ ആഭ്യന്തര കലഹം കാരണം; എഎപി

മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും കാര്യത്തിൽ തീരുമാനമാകത്തതിനാൽ ഡെൽഹിയിലെ ഭരണപരമായ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ വൈകുകയാണെന്ന് എഎപി മുഖ്യ വക്‌താവ്‌ പ്രിയങ്ക കാക്കർ പറഞ്ഞു.

By Senior Reporter, Malabar News
Aravind Kejriwal,
Image Courtesy: TOI
Ajwa Travels

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതിൽ ബിജെപിക്കെതിരെ വിമർശനവുമായി എഎപി രംഗത്ത്. ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹം കാരണമാണ് ഡെൽഹിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതെന്നാണ് എഎപിയുടെ വിമർശനം.

മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും കാര്യത്തിൽ തീരുമാനമാകത്തതിനാൽ ഡെൽഹിയിലെ ഭരണപരമായ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ വൈകുകയാണെന്ന് എഎപി മുഖ്യ വക്‌താവ്‌ പ്രിയങ്ക കാക്കർ പറഞ്ഞു.

വൈദ്യുതി തടസം കാരണം ഒട്ടുമിക്ക മേഖലയിലും ജനങ്ങൾ ദുരിതത്തിലാണ്. ബിജെപിയുടെ ആഭ്യന്തര കലഹങ്ങളുടെ പേരിൽ ഡെൽഹിയിലെ ജനങ്ങൾ ബുദ്ധിമുട്ടുകൾ സഹിക്കേണ്ട കാര്യമില്ല. തിരഞ്ഞെടുപ്പിന് ശേഷവും എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാൾ സജീവമായി ജനങ്ങൾക്കിടയിലുണ്ട്. പഞ്ചാബിൽ നിന്നുള്ള എംഎൽഎമാരുമായും അദ്ദേഹം കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തി.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്‌ഥാനാർഥികളുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രവർത്തനങ്ങളിലെ പോരായ്‌മ വിലയിരുത്തി കൂടുതൽ മെച്ചപ്പെടുത്തി മുന്നോട്ട് നീങ്ങാനുള്ള ശ്രമങ്ങളാണ് പാർട്ടിക്കുള്ളിൽ നടക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE