പാർവതി തിരുവോത്ത്, ബിജു മേനോൻ, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ആർക്കറിയാം‘ മാർച്ച് 12ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സാനു ജോൺ വർഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസറുകളും ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.
സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് സാനു ജോൺ വർഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ്.
Read also: രമേഷ് പിഷാരടി കോൺഗ്രസിൽ ചേർന്നു; ഇത്തവണ മൽസരിക്കില്ല







































