റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന് ആശ്വാസവിധി. അബ്‌ദുൽ റഹീമിന് കീഴ്‌ക്കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. കഴിഞ്ഞ മേയ് 26നാണ് റഹീമിനെ 20 വർഷത്തെ തടവിന് വിധിച്ച് റിയാദ് ക്രിമിനൽ കോടതി ഉത്തരവിട്ടത്.
ശിക്ഷാ കാലാവധി ഉയർത്തണമെന്ന് ആവശ്യവുമായി പബ്ളിക് പ്രോസിക്യൂട്ടർ സമർപ്പിച്ച അപ്പീലിലാണ് മേൽക്കോടതി. ഉത്തരവ് പുറപ്പെടുവിച്ചത്. വിധിക്ക് ശേഷം പബ്ളിക് പ്രോസിക്യൂട്ടർ അപ്പീലുമായി മേൽക്കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ന് രാവിലെ 11ന് ചേർന്ന അപ്പീൽ കോടതി സിറ്റിങ് നിലവിലെ കീഴ്‌ക്കോടതി വിധി ശരിവയ്‌ക്കുകയായിരുന്നു.
ജയിലിൽ ഇതിനോടകം 19 വർഷത്തിലേറെ ശിക്ഷാകാലം പിന്നിട്ട റഹീമിന് മോചനം അനുവദിക്കണമെന്നുള്ള പ്രതിഭാഗത്തിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. ആവശ്യമെങ്കിൽ പ്രതിഭാഗത്തിന് ഇത് സംബന്ധിച്ച് മേൽക്കോടതിയെ സമീപിക്കുകയായിരുന്നു എന്നും കോടതി പറഞ്ഞു.
റഹീമിന്റെ അഭിഭാഷകൻമാരും ഇന്ത്യൻ എംബസി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂരും ഓൺലൈൻ സിറ്റിങ്ങിൽ കോടതിയിൽ ഹാജരായി. കീഴ്‌ക്കോടതി വിധി ശരിവെച്ച് അപ്പീൽ കോടതിയുടെ വിധി ഏറെ ആശ്വാസമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി അറിയിച്ചു. ശിക്ഷാ കാലാവധി അവസാനിക്കാൻ ഏതാനും മാസങ്ങൾ കൂടി മാത്രമാണ് ബാക്കിയെന്ന് ആശ്വാസത്തിലാണ് ഉറ്റവർ.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തം സമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!