അബുദാബി: ക്വാറന്റെയ്ൻ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്ത് വിട്ട് അബുദാബി. സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പാണ് പട്ടിക പുറത്തിറക്കിയത്. പുതുക്കിയ പട്ടികയിൽ 29 രാജ്യങ്ങളാണ് ഉൾപ്പെടുന്നത്.
ഗ്രീൻ പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് അബുദാബിയിൽ എത്തിയാൽ നിർബന്ധിത ക്വാറന്റെയ്‌നിൽ ഇളവ് ഉണ്ടാകും. ഇവർ വിമാനത്താവളത്തിൽ എത്തിയ ശേഷം പിസിആർ പരിശോധന നടത്തിയാൽ മതിയാകും. പരിശോധനയിൽ നെഗറ്റീവ് ആയാൽ ഇവർക്ക് നിർബന്ധിത ക്വാറന്റെയ്ൻ ഉണ്ടാകില്ല.
ഓസ്‌ട്രേലിയ, അല്‍ബേനിയ, ബഹ്റൈന്‍, ചെക്ക് റിപ്പബ്ളിക്, സൗദി അറേബ്യ, സ്വീഡന്‍, ജര്‍മനി, ഹംഗറി, ഓസ്‍ട്രിയ, ഉക്രൈന്‍, അയര്‍ലന്റ്, ബെല്‍ജിയം, ബ്രൂണെ, ബള്‍ഗേറിയ, പോളണ്ട്, തായ്‌വാൻ, ചൈന, റൊമാനിയ, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലന്റ്, സീഷ്യെല്‍സ്, സെര്‍ബിയ, കാനഡ, ദക്ഷിണ കൊറിയ, മാള്‍ട്ട, മൌറീഷ്യസ്, മല്‍ഡോവ, ന്യൂസീലന്റ്, ഹോങ്കോങ്ങ് എന്നീ രാജ്യങ്ങളാണ് അബുദാബി പുറത്തിറക്കിയ ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടികയിൽ ഉൾപ്പെടുന്നത്.
Read also: അഫ്‌ഗാനിലെ കൂട്ടപ്പലായനം; അഭയം നൽകണമെന്ന് അഭ്യർഥിച്ച് യുഎൻ








































