കോഴിക്കോട്: മാവൂർ റോഡ് പുതിയ സ്‌റ്റാൻഡിന് സമീപം കാറിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. നടുവണ്ണൂർ ഉള്ള്യേരി സ്വദേശി ഗോപാലൻ (72) ആണ് മരിച്ചത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ അമിത വേഗത്തിലെത്തിയ കാർ വയോധികനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇന്ന് രാവിലെ ആറരയോടെയാണ് അപകടം. കാറിടിച്ച് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ മറ്റൊരു കാൽനട യാത്രക്കാരി കൊയിലാണ്ടി സ്വദേശിനി സാജിദയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന മലപ്പുറം താനൂർ സ്വദേശികളായ രണ്ടുപേരെ നടക്കാവ് പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
രാവിലെ ബീച്ച് പരിസരത്ത് നിന്നാണ് ഇവർ മാവൂർ റോഡിലേക്ക് കാർ ഓടിച്ചെത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. മാവൂർ റോഡിലെ സിഗ്‌നലിന് സമീപത്തുള്ള സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കവെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. ഗോപാലനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Most Read| 83ആം വയസിൽ നാലാം ക്ളാസ് വിജയിച്ചു; കല്യാണി വീണ്ടും അക്ഷര മുറ്റത്തേക്ക്