കണ്ണൂർ: അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രോൽസവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ നിരവധിപ്പേർക്ക് പരിക്ക്. ഒരു കുട്ടി ഉൾപ്പടെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടുകയായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.
ബപ്പിരിയൻ തെയ്യം കാണാൻ വലിയ ജനക്കൂട്ടം ക്ഷേത്രത്തിൽ എത്തിയിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. നാടൻ അമിട്ട് മുകളിൽ പോയി പൊട്ടാതെ ആൾക്കൂട്ടത്തിനിടയിലേക്ക് തെറിച്ചു വീണ് പൊട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ക്ഷേത്രത്തിലെ വെടിക്കെട്ട് സുരക്ഷാ ക്രമീകരണത്തിൽ വീഴ്‌ച വന്നിട്ടുണ്ടോയെന്നതിൽ പരിശോധന നടത്തും.
Most Read| കേരളത്തിലെ ഭൂമി തരം മാറ്റലിന് ചിലവേറും; ന്യായവിലയുടെ 10% ഫീസായി നൽകണം- സുപ്രീം കോടതി