കോട്ടയം: ജില്ലയിൽ സ്കൂട്ടറിൽ ബൈക്കിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കരിമ്പനക്കുളം പല്ലിപ്പുഴയില്‍ രാജീവിന്റെ ഭാര്യ ചിത്തിര(29) ആണ് മരിച്ചത്. മണിമല കരിമ്പനക്കുളത്തിന് സമീപമാണ് അപകടം നടന്നത്.
ചിത്തിരയുടെ ബന്ധുവായ യുവതിയാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. ഇവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ ചിത്തിരയെ മണിമലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബൈക്ക് ഓടിച്ചിരുന്ന മണിമല സ്വദേശിയായ സുബിനും നിലവിൽ ചികിൽസയിൽ കഴിയുകയാണ്. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് മരിച്ച ചിത്തിര.
Read also: പാലക്കാട് നടന്നത് ആലപ്പുഴയുടെ ആവർത്തനം; പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു-കെ സുരേന്ദ്രൻ