സ്‌കൂട്ടറിൽ ബൈക്കിടിച്ച് അപകടം; കോട്ടയത്ത് യുവതി മരിച്ചു

By Team Member, Malabar News
Accident In Kottayam Manimala And One Were Died

കോട്ടയം: ജില്ലയിൽ സ്‌കൂട്ടറിൽ ബൈക്കിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. കരിമ്പനക്കുളം പല്ലിപ്പുഴയില്‍ രാജീവിന്റെ ഭാര്യ ചിത്തിര(29) ആണ് മരിച്ചത്. മണിമല കരിമ്പനക്കുളത്തിന് സമീപമാണ് അപകടം നടന്നത്.

ചിത്തിരയുടെ ബന്ധുവായ യുവതിയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിന് പിന്നാലെ ചിത്തിരയെ മണിമലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബൈക്ക് ഓടിച്ചിരുന്ന മണിമല സ്വദേശിയായ സുബിനും നിലവിൽ ചികിൽസയിൽ കഴിയുകയാണ്. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് മരിച്ച ചിത്തിര.

Read also: പാലക്കാട് നടന്നത് ആലപ്പുഴയുടെ ആവർത്തനം; പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു-കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE