നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച്, നിവേദനം നൽകും; രാഹുൽ ഗാന്ധി

വോട്ട് മോഷണത്തിന് അവസാനം വരുത്തുക, എസ്‌ഐആർ നിർത്തിവെക്കുക, ഗ്യാനേഷ് കുമാർ രാജിവെക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം രാജ്യത്തിനുവേണ്ടി നാളെ സുപ്രീം ചീഫ് ജസ്‌റ്റിസ്‌ സമർപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു.

By Senior Reporter, Malabar News

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം വ്യാപിപ്പിക്കാൻ കോൺഗ്രസ്. ഇതിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്ക് തിങ്കളാഴ്‌ച മാർച്ച് സംഘടിപ്പിക്കും.

വോട്ട് മോഷണത്തിന് അവസാനം വരുത്തുക, എസ്‌ഐആർ നിർത്തിവെക്കുക, ഗ്യാനേഷ് കുമാർ രാജിവെക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം രാജ്യത്തിനുവേണ്ടി നാളെ സുപ്രീം ചീഫ് ജസ്‌റ്റിസ്‌ സമർപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. സാമൂഹിക മാദ്ധ്യമമായ എക്‌സിലെ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

”ഇന്നലെ ഡെൽഹിയിൽ, രാജ്യത്തെ യുവാക്കൾ സമാധാനപരമായി പ്രതിഷേധിക്കാൻ തെരുവിലിറങ്ങി. ഹൃദയങ്ങളിൽ വിദ്വേഷമോ രോഷമോ ആയിരുന്നില്ല. സ്‌നേഹമായിരുന്നു. എന്നാൽ പോലീസും ബിജെപി ഗുണ്ടകളും അവരെ മർദ്ദിച്ചു”- രാഹുൽ എക്‌സിലെ കുറിപ്പിൽ പറയുന്നു.

”നമ്മൾ ആഗ്രഹിക്കുന്ന ഇന്ത്യ ഇതല്ല. നാളെ പാർട്ടി, ലിംഗം, ജാതി, സമുദായം, സംസ്‌ഥാനം തുടങ്ങിയ വ്യത്യാസങ്ങൾക്കതീതമായി ഇന്ത്യക്കാരെന്ന നിലയിൽ നാം സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തും. യുവാക്കളും പ്രതിപക്ഷ പാർട്ടികളും സാമൂഹിക സംഘടനകളും ജനാധിപത്യത്തിൽ വിശ്വസിക്കുകയും ഭരണഘടനയ്‌ക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്ന സകലരും ഞങ്ങളോടൊപ്പം അണിചേരും.

നരേന്ദ്രമോദി, അമിത് ഷാ, അജിത് ഡോവൽ, മോഹൻ ഭാഗവത് എന്നിവർക്ക് ഭയപ്പെടുത്താനാവില്ല. അവർക്ക് അധികാരത്തിൽ നിന്ന് മാറിനിൽക്കേണ്ടി വരും. സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും ദേശസ്‌നേഹത്തോടെയും നാം ഒരുമിച്ച് മാർച്ച് നടത്തും. ഭയപ്പെടരുത്. നാളെ ഇന്ത്യയൊന്നാകെ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തും”- രാഹുൽ എക്‌സിൽ പറഞ്ഞു.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE