പാക്കറ്റ് ഭക്ഷണങ്ങളിൽ പ്രത്യേക മുന്നറിയിപ്പ് ലേബൽ നിർബന്ധം; സുപ്രീം കോടതി

ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് വസ്‌തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്‌താക്കൾക്ക് പെട്ടെന്ന് കാണാൻ കഴിയുന്ന രീതിയിൽ പ്രത്യേക മുന്നറിയിപ്പ് ലേബൽ ഒട്ടിക്കണമെന്നാണ് കോടതിയുടെ കർശന നിർദ്ദേശം.

By Senior Reporter, Malabar News
Supreme-Court

ന്യൂഡെൽഹി: പാക്കറ്റ് ഭക്ഷ്യവസ്‌തുക്കളിൽ പ്രത്യേക മുന്നറിയിപ്പ് നൽകണമെന്ന് സുപ്രീം കോടതി. ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് വസ്‌തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്‌താക്കൾക്ക് പെട്ടെന്ന് കാണാൻ കഴിയുന്ന രീതിയിൽ പ്രത്യേക മുന്നറിയിപ്പ് ലേബൽ ഒട്ടിക്കണമെന്നാണ് കോടതിയുടെ കർശന നിർദ്ദേശം.

ഭക്ഷ്യവസ്‌തുക്കളിൽ ഉപയോഗിച്ചിരിക്കുന്ന പോഷകഘടകങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്ന ഫ്രണ്ട് ഓഫ് പാക്ക് ന്യൂട്രീഷൻ ലേബലിങ് (Front of Package Nutrition Labelling -FOPNL) സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിനും ഫുഡ് സേഫ്‌റ്റി സ്‌റ്റാൻഡേർഡ്‌സ്‌ അതോറിറ്റി ഓഫ് ഇന്ത്യക്കും (FSSAI) കോടതി നിർദ്ദേശം നൽകി.

ജസ്‌റ്റിസുമാരായ ജെബി പർദിവാല, കെ, വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിർദ്ദേശം നൽകിയത്. ഓരോ മുന്നറിയിപ്പ് ലേബലും ചുവന്ന ഷഡ്‌ബുജാകൃതിയിൽ ആയിരിക്കണം. ഓരോ ലേബലിലും ആശങ്കയ്‌ക്കിടയാക്കുന്ന പോഷകഘടകത്തെ സൂചിപ്പിക്കുന്ന ഒരു ഏകീകൃത ചിത്രരൂപം ഉണ്ടായിരിക്കണമെന്നും അതിനൊപ്പം ബന്ധപ്പെട്ട മുന്നറിയിപ്പ് വാക്കുകൾ ഉൾപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു.

അതായത് ‘ഉയർന്ന കൊഴുപ്പ്’, ‘ഉയർന്ന പഞ്ചസാര’, അല്ലെങ്കിൽ ‘ഉയർന്ന ഉപ്പ്’ എന്ന വാക്കുകൾ ലേബലിൽ ഉണ്ടായിരിക്കണം എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 2020ലെ ചട്ടങ്ങൾ ഉൾപ്പടെയുള്ള നിലവിലുള്ള ഭക്ഷ്യസുരക്ഷാ നിയന്ത്രങ്ങൾ കർശനമായി നടപ്പാക്കാനും കേന്ദ്ര സർക്കാരിന് കോടതി നിർദ്ദേശം നൽകി. കുട്ടികളിൽ പോഷകാഹാരത്തെ കുറിച്ചുള്ള അറിവും അവബോധവും വളർത്തുന്നതിനായി സ്‌കൂൾ പാഠ്യപദ്ധതിയിൽ ആവശ്യമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്താനും കോടതി നിർദ്ദേശിച്ചു.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE