ചെന്നിത്തലയ്‌ക്ക് ആശ്വാസം; ടൈറ്റാനിയം അഴിമതിക്കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2006ൽ ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ പ്‌ളാന്റ് സ്‌ഥാപിച്ചതില്‍ കോടികളുടെ അഴിമതി നടന്നെന്നാണ് കേസ്.

By Senior Reporter, Malabar News
Ramesh Chennithala

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം അഴിമതിക്കേസിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് ആശ്വാസം. ചെന്നിത്തലയ്‌ക്കെതിരെ തെളിവ് കണ്ടെത്താനായില്ലെന്ന് വ്യക്‌തമാക്കി സിബിഐ ഹൈക്കോടതിയിൽ ക്ളോഷർ റിപ്പോർട് സമർപ്പിച്ചു. ഇത് അംഗീകരിച്ച ഹൈക്കോടതി, രമേശ് ചെന്നിത്തലക്ക് എതിരായ നടപടികൾ അവസാനിപ്പിച്ചു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് സിബിഐ നിലപാട് അറിയിച്ചത്. ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ പ്‌ളാന്റ് സ്‌ഥാപിച്ചതില്‍ കോടികളുടെ അഴിമതി നടന്നെന്നാണ് കേസ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 2006ലാണ് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റെ മലിനീകരണ നിയന്ത്രണ പ്‌ളാന്റ് സ്‌ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

ഫിന്‍ലാന്‍ഡില്‍ നിന്നും മെക്കോണ്‍ എന്ന കമ്പനി വഴിയാണ് പ്‌ളാന്റിന് വേണ്ട ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്‌തത്. ഇതില്‍ കോടികളുടെ അഴിമതി നടന്നതായാണ് കേസ്. 2013ലാണ് കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടത്. മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, ഇബ്രാഹിംകുഞ്ഞ്, ടൈറ്റാനിയം ജീവനക്കാർ അടക്കം ആറുപേരായിരുന്നു പ്രതികൾ.

കെപിസിസി പ്രസിഡണ്ട് എന്ന നിലയിലാണ് രമേശ് ചെന്നിത്തലയെയും കേസിൽ പ്രതിയാക്കിയത്. എന്നാൽ, തീരുമാനം എടുക്കുമ്പോൾ താൻ പ്രസിഡണ്ട് അല്ലായിരുന്നുവെന്ന് നേരത്തെ രമേശ് ചെന്നിത്തല ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Most Read| ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കൂബ ഡൈവർ; അത്‌ഭുതമായി പത്തുവയസുകാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE