ധനരാജ് വധക്കേസ്; മൂന്ന് പ്രതികൾക്കും ജീവപര്യന്തം, അഞ്ചുലക്ഷം രൂപ പിഴയും

ഒന്നാംപ്രതി രാമന്തളി മൊട്ടക്കുന്ന് താഴത്തെപുരയിൽ ടിപി ബിജു (34), രണ്ടാംപ്രതി കക്കംപാറ മാട്ടുക്കാരൻ എം. വിപിൻ (34), മൂന്നാംപ്രതി കക്കംപാറ മാട്ടുക്കാരൻ എം. വൈശാഖ് (31) എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെഎൻ. പ്രശാന്ത് ശിക്ഷ വിധിച്ചത്.

By Senior Reporter, Malabar News
Dhanaraj Murder Case
ധനരാജ്

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന സിവി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആർഎസ്എസ്, ബിജെപി പ്രവർത്തകരായ മൂന്നുപേർക്കും ജീവപര്യന്തം തടവുശിക്ഷ. അഞ്ചുലക്ഷം രൂപ പിഴയും അടയ്‌ക്കണം.

ഒന്നാംപ്രതി രാമന്തളി മൊട്ടക്കുന്ന് താഴത്തെപുരയിൽ ടിപി ബിജു (34), രണ്ടാംപ്രതി കക്കംപാറ മാട്ടുക്കാരൻ എം. വിപിൻ (34), മൂന്നാംപ്രതി കക്കംപാറ മാട്ടുക്കാരൻ എം. വൈശാഖ് (31) എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെഎൻ. പ്രശാന്ത് ശിക്ഷ വിധിച്ചത്. വിപിനും വൈശാഖും സഹോദരങ്ങളാണ്.

തിങ്കളാഴ്‌ചയാണ് മൂവരെയും കുറ്റക്കാരായി കോടതി കണ്ടെത്തിയത്. കേസിലെ 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിൽ വിട്ടയച്ചിരുന്നു. അതിക്രൂരവും അപൂർവങ്ങളിൽ അപൂർവവുമായ കൊലപാതകമാണിതെന്ന് കുറ്റക്കാരായി കണ്ടെത്തിയ ദിവസം ജഡ്‌ജി പറഞ്ഞിരുന്നു. എന്നാൽ, ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. അതിനാലാണ് 16 പ്രതികളെ വിട്ടയച്ചത്.

20 ബിജെപി-ആർഎസ്എസ് പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ. 12ആം പ്രതിയായ സി. ബിജു കൊല്ലപ്പെട്ടിരുന്നു. 19 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. പത്തുവർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. 2016 ജൂലൈ 11ന് രാത്രി പത്തോടെയാണ് ധനരാജിനെ ഒരു സംഘം വീടിനുമുന്നിൽ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്.

അന്ന് പയ്യന്നൂർ സിഐയായിരുന്ന വി. രമേശനാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് സിഐ ആയിവന്ന എംപി ആസാദാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 43 സാക്ഷികളെയാണ് കോടതി വിസ്‌തരിച്ചത്. 177 രേഖകളും 33 മെറ്റീരിയൽ തെളിവുകളും ഹാജരാക്കി. 2025 സെപ്‌തംബർ 25ന് ആണ് കേസ് വിസ്‌താരം തുടങ്ങിയത്.

Most Read| ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കൂബ ഡൈവർ; അത്‌ഭുതമായി പത്തുവയസുകാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE