കുരുന്നുകൾക്കായി കൈകോർത്ത് കേരളം; ഇതുവരെ ലഭിച്ചത് 29 കോടി, വേണ്ടത് 50 കോടി

ബാങ്ക് അകൗണ്ട് വിവരങ്ങൾ: ഫെഡറൽ ബാങ്ക്, ഓമശ്ശേരി ശാഖ. അക്കൗണ്ട് നമ്പർ: 21360100162505. IFSC Code: FDRL0002136.

By Senior Reporter, Malabar News
Mukkam sma treatment fund
Rep. Image

മുക്കം: ഓമശ്ശേരി കല്ലുരുട്ടിയിലെ എസ്എംഎ ബാധിതരായ മൂന്ന് കുരുന്നുകൾക്കായി കൈകോർത്ത് കേരളം. കല്ലുരുട്ടി പൂത്തിരിച്ചാലിൽ അരുൺ-ശാമിലി ദമ്പതികളുടെ മക്കളായ ഏഥൻ, ഒലിവർ, ഡേവിഡ് എന്നിവരുടെ ചികിൽസാ സഹായത്തിനായാണ് കേരളം ഒന്നിച്ചുനിൽക്കുന്നത്.

സഹായനിധിയിലേക്ക് കാരുണ്യവർഷം ഒഴുകിയതോടെ, 39ആം നാൾ 29 കോടിയോളം രൂപ സമാഹരിക്കാനായി. ഇനിയുള്ളത് 11 ദിവസം മാത്രമാണ്. 50 കോടിയാണ് ചികിൽസയ്‌ക്കായി വേണ്ടിവരിക. ഇത്രയും ദിവസം കൊണ്ട് 50 കോടി തികയ്‌ക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ചികിൽസാ സഹായ കമ്മിറ്റിയും നാട്ടുകാരും.

ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് പികെ സൗദ ചെയർമാനും നഗരസഭാ കൗൺസിലർ അനീഫ് മുഹമ്മദ് ജനറൽ കൺവീനറും കല്ലുരുട്ടി പള്ളി വികാരി ഫാ. സിബിൻ കിളിയൻപറമ്പിൽ വൈസ് ചെയർമാനുമായുള്ളതാണ് ചികിൽസാ കമ്മിറ്റി.

ബിരിയാണി, പായസം, ഐസ്‌ക്രീം ചാലഞ്ചുകൾ ചായ സൽക്കാരങ്ങൾ, ഗാനവിരുന്നുകൾ, പാട്ടുപെട്ടി, സെലിബ്രിറ്റി ഫുട്‍ബോൾ ടൂർണമെന്റ്, വീടുകൾ കയറിയുള്ള ജനകീയ ക്യാംപെയിൻ തുടങ്ങി നാടെങ്ങും വിവിധ പരിപാടികൾ നടത്തിയാണ് കമ്മിറ്റി പണം സ്വരൂപിക്കുന്നത്. തദ്ദേശഭരണ സ്‌ഥാപനങ്ങൾ, സഹകരണ സ്‌ഥാപനങ്ങൾ, ബാങ്കുകൾ, വ്യാപാരി സമൂഹം, സന്നദ്ധ സംഘടനകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, അയൽക്കൂട്ടങ്ങൾ തുടങ്ങിയവ സഹായവുമായി രംഗത്തെത്തി.

ഒറ്റപ്രസവത്തിലെ മൂന്ന് ആൺകുട്ടികൾക്കാണ് സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) രോഗം ബാധിച്ചത്. മൂവരുടെയും ചികിൽസയ്‌ക്കും ജീൻ തെറാപ്പിക്കും 50 കോടി രൂപ വേണമെന്നാണ് വിദഗ്‌ധ അഭിപ്രായം. കുഞ്ഞുങ്ങൾക്ക് ഒരുവയസും എട്ട് മാസവുമാണ് പ്രായം. പേശീബലം ക്ഷയിച്ചതിനാൽ ഇരിക്കാനും നടക്കാനും എഴുന്നേൽക്കാനും ശ്വാസമെടുക്കാനും ആഹാരം കഴിക്കാനുമെല്ലാം കുരുന്നുകൾ കഷ്‌ടപ്പെടുകയാണ്.

ബാങ്ക് അകൗണ്ട് വിവരങ്ങൾ: ഫെഡറൽ ബാങ്ക്, ഓമശ്ശേരി ശാഖ. അക്കൗണ്ട് നമ്പർ: 21360100162505. IFSC Code: FDRL0002136.

Most Read| ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കൂബ ഡൈവർ; അത്‌ഭുതമായി പത്തുവയസുകാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE