‘മൃതദേഹത്തിൽ മുറിവ്’; രോഗി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

പാലക്കാട് ചിറ്റൂർ സ്വദേശി മാക്കുട്ടി റാവുത്തർ എന്ന 77 കാരനാണ് മരിച്ചത്. 19ന് രാത്രി മുതൽ ഇയാളെ കാണാനില്ലായിരുന്നു. 36 മണിക്കൂറുകൾക്ക് ശേഷം 21ആം തീയതിയാണ് ഇയാളെ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

By Senior Reporter, Malabar News
Parent death

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. പാലക്കാട് ചിറ്റൂർ സ്വദേശി മാക്കുട്ടി റാവുത്തർ എന്ന 77 കാരനാണ് മരിച്ചത്. പിതാവിന്റെ മരണത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്‌ഥയും സൂക്ഷ്‌മതക്കുറവും ഉണ്ടായതായി മകൾ ബീഫാത്തിമ ആരോപിച്ചു.

പിതാവിന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം നെൻമാറ ആശുപത്രിയിലാണ് കൊണ്ടുപോയതെന്നാണ് അറിഞ്ഞതെന്ന് അവർ വ്യക്‌തമാക്കി. പിന്നീട് തൃശൂർ മെഡിക്കൽ കോളേജിൽ മരണവിവരം ബന്ധുക്കൾ അറിയുന്നത്. മാക്കുട്ടി റാവുത്തർ 19ന് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആയെന്നാണ് പോലീസ് പറയുന്നത്.

എന്നാൽ, 21ന് മാത്രമാണ് മരണവിവരം തങ്ങൾ അറിയുന്നതെന്നും, ഏകദേശം 36 മണിക്കൂറോളം മൃതദേഹം ശുചിമുറിയിൽ ആരും അറിയാതെ കിടന്നുവെന്നത് ഞെട്ടിക്കുന്നതാണെന്നും ബീഫാത്തിമ പറഞ്ഞു. മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചു എന്നതിലും ഇത്രയും മണിക്കൂർ കഴിഞ്ഞിട്ടും ആശുപത്രി അധികൃതർ വിവരം അറിയാൻ വൈകിയതിലും വലിയ ദുരൂഹതയുണ്ട്. സംഭവത്തിൽ ഉന്നതതലത്തിലുള്ള അന്വേഷണം നടത്തണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും ബീഫാത്തിമ ആവശ്യപ്പെട്ടു.

സംഭവത്തിൽ രാഷ്‌ട്രീയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഈമാസം 16നാണ് മാക്കുട്ടിയെ ആശുപത്രിയിൽ അഡ്‌മിറ്റ്‌ ചെയ്‌തത്. കൂട്ടിരിപ്പുകാർ ഉണ്ടായിരുന്നില്ല. 19ന് രാത്രി മുതൽ ഇയാളെ കാണാനില്ലായിരുന്നു. തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. 36 മണിക്കൂറുകൾക്ക് ശേഷം 21ആം തീയതിയാണ് രോഗിയെ വാർഡിനോട് ചേർന്നുള്ള ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശുചിമുറി ഉള്ളിൽ നിന്ന് പൂട്ടിയതിനാൽ ആളുണ്ടെന്ന് കരുതി ക്ളീനിങ് സ്‌റ്റാഫുകൾ ഇത് തുറന്ന് നോക്കിയതുമില്ല. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഹസിക്കാൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അനിൽ രാജ് നാലംഗ വിദഗ്‌ധ സമിതിയെ നിയോഗിച്ചു. ലെയ്‌സൺ ഓഫീസർ ഡോ. സി. രവീന്ദ്രൻ അധ്യക്ഷനായ സംഘത്തിനോട് അടിയന്തരമായി റിപ്പോർട് നൽകണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE