പ്രതിഷേധ ചൂടിൽ ഡെൽഹി; കസ്‌റ്റഡിയിൽ 7000ത്തിലധികം പേർ, മുന്നറിയിപ്പുമായി വാങ്‌ചുക്

ഡെൽഹി പോലീസ് കസ്‌റ്റഡിയിൽ എടുത്ത നേതാക്കളെ നാളേക്കുള്ളിൽ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമോ പദയാത്രയോ നടത്തുമെന്ന് ലഡാക്കിലെ പരിസ്‌ഥിതി പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്‌ചുക് മുന്നറിയിപ്പ് നൽകി.

By Senior Reporter, Malabar News
delhi-jantar-mantar-cjp-protest

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വനം ചെയ്‌ത മാർച്ചിലും പ്രതിപക്ഷ പ്രതിഷേധത്തിനുമിടയിൽ പോലീസ് 7000ത്തിലധികം പേരെ കസ്‌റ്റഡിയിൽ എടുത്തു. സിജെപി നേതാക്കളുടെ അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിമാനത്തിനുള്ളിൽ വെച്ചും ധ്രുവ് റാഠിയെ വസതിയിൽ നിന്നുമാണ് കസ്‌റ്റഡിയിൽ എടുത്തത്.

മുൻ മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാൾ, മമത ബാനർജി, പിണറായി വിജയൻ ഉൾപ്പടെയുള്ള പ്രമുഖ രാഷ്‌ട്രീയ നേതാക്കളെയും നിരവധി സാമൂഹിക പ്രവർത്തകരെയും മാദ്ധ്യമ പ്രവർത്തകരെയും അഭിഭാഷകരെയും പോലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് കസ്‌റ്റഡിയിൽ എടുത്തു.

പ്രതിഷേധക്കാരുടെ ഒഴുക്ക് തടയുന്നതിനായി പോലീസുകാരെ വിന്യസിക്കുകയും ബാരിക്കേഡുകൾ ഉയർത്തുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തു. കൂടാതെ നഗരത്തിലെ പ്രമുഖ മെട്രോ സ്‌റ്റേഷനുകൾ അടച്ചിടുകയും ചിലയിടങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്‌ഛേദിക്കുകയും ചെയ്‌തു.

മോദിയും അമിത് ഷായും ഭീരുത്വമാണ് കാണിക്കുന്നതെന്നും പതിനായിരക്കണക്കിന് പോലീസിനെ ഉപയോഗിച്ച് നേതാക്കളെയും യുവാക്കളെയും അറസ്‌റ്റ് ചെയ്‌താലും ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നിന്നും പിൻമാറില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ജനങ്ങളുടെ വോട്ടവകാശവും തിരഞ്ഞെടുപ്പ് സുതാര്യതയും സംരക്ഷിക്കുന്നതിനായി ഒക്‌ടോബർ 12ന് ഡെൽഹിയിൽ കോൺഗ്രസിന്റെയും ഇന്ത്യ സഖ്യത്തിന്റെയും നേതൃത്വത്തിൽ വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു.

അതേസമയം, ഡെൽഹി പോലീസ് കസ്‌റ്റഡിയിൽ എടുത്ത നേതാക്കളെ നാളേക്കുള്ളിൽ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമോ പദയാത്രയോ നടത്തുമെന്ന് ലഡാക്കിലെ പരിസ്‌ഥിതി പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്‌ചുക് മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തിനിടെ ഡെൽഹി മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടത് കോടതി നിർദ്ദേശത്തിന്റെ ലംഘനമാണെന്ന ഹരജി നാളെ സുപ്രീം കോടതി പരിഗണിക്കും.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE