ഞാൻ മോദി ഭക്‌ത, ബിജെപിയുടെ അഭിമാനമുള്ള അംഗമായി തുടരും; ശ്രീലേഖ

ബിജെപിയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും മരിക്കും വരെ ബിജെപിയുടെ അഭിമാനമുള്ള അംഗമായി തുടരുമെന്നും ശ്രീലേഖ പറഞ്ഞു.

By Senior Reporter, Malabar News
R Sreelekha

തിരുവനന്തപുരം: രാജി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ ശ്രീലേഖ. ബിജെപിയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും മരിക്കും വരെ ബിജെപിയുടെ അഭിമാനമുള്ള അംഗമായി തുടരുമെന്നും ശ്രീലേഖ പറഞ്ഞു. തന്നെ ചിലർ മോശക്കാരിയാക്കാൻ ശ്രമിച്ചെന്നും യുട്യൂബ് ചാനലിൽ ശ്രീലേഖ പറഞ്ഞു.

”ബിജെപിയിൽ അംഗത്വം എടുത്തതുമുതൽ ചില മാദ്ധ്യമങ്ങൾ തെറ്റായ വാർത്തകൾ കൊടുക്കുന്നു. തെറ്റാണെന്ന് പറഞ്ഞിട്ടും വീണ്ടും വാർത്ത കൊടുക്കുന്നു. ഞാൻ വിശ്വസിക്കുന്ന പാർട്ടിയാണ് ബിജെപി. ആദർശമുള്ള, രാഷ്‌ട്ര സേവനത്തിനായി പ്രവർത്തിക്കുന്ന വലിയ പാർട്ടിയാണ്. അതിന്റെ അംഗമായിരിക്കുന്നത് അഭിമാനമുള്ള കാര്യമാണ്.

രണ്ടുവർഷം മാത്രമേ ആയുസുള്ളൂ ബിജെപിയിൽ ചേർന്നിട്ട്. അതിനിടയിൽ ബിജെപി വൈസ് പ്രസിഡണ്ടായി. കോർപറേഷൻ പ്രസിഡണ്ടായി. പാർട്ടിക്ക് എന്നോട് സ്‌നേഹമുണ്ട്. പാർട്ടി നേതാക്കൾ ആശുപത്രിയിൽ വന്നുകണ്ടു. എന്ന ആശ്വസിപ്പിച്ചു. അതേ തുടർന്നാണ് രാജി പിൻവലിച്ചത്.

രാജിക്ക് പിന്നിൽ രാഷ്‌ട്രീയ കാരണങ്ങൾ ഇല്ലായിരുന്നു. കൗൺസിലറെന്ന പദവി പൂർണരീതിയിൽ ചെയ്യാൻ പല പ്രയാസങ്ങൾ ഉള്ളതിനാലാണ് രാജിവയ്‌ക്കാൻ തീരുമാനിച്ചത്. ദേശീയ വനിതാ കമ്മീഷൻ അംഗമാകാൻ ആഗ്രഹിച്ചിട്ടില്ല. ഡെൽഹിയിൽ നിൽക്കാൻ ആഗ്രഹിക്കാതെ ജോലിയിൽ നിന്ന് തിരിച്ചുവന്നയാളാണ്. കോൺഗ്രസുകാർ അവരുടെ പാർട്ടിയിലേക്ക് വിളിച്ചു എന്നത് അസംബന്ധമാണ്. ഒരു പാർട്ടിയിലും പോകാൻ താൽപര്യപ്പെടുന്നില്ല. ഞാൻ മോദി ഭക്‌തയാണ്. ഒരിക്കലും ബിജെപിയിൽ നിന്ന് രാജിവയ്‌ക്കില്ല”- ശ്രീലേഖ പറഞ്ഞു.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE