വന്ദേമാതരം സെമിനാർ പ്രതിഷേധം; 25 വിദ്യാർഥികൾക്ക് എതിരെ കേസ്

വന്ദേമാതരം സെമിനാർ ആർഎസ്എസ് അജണ്ടയുടെ ഭാഗമെന്ന് ആരോപിച്ചാണ് വിദ്യാർഥികളുടെ പ്രതിഷേധം.

By Senior Reporter, Malabar News
Central University

കാസർഗോഡ്: കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് എതിരെ കേസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് ബേക്കൽ പോലീസ് സ്വമേധയാ കേസെടുത്തത്.

സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തി എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. സർവകലാശാല വിസി ഒന്നാന്തരം ആർഎസ്എസുകാരനാണെന്നും വിദ്യാർഥികളെ പുറത്തിറക്കിയാണ് വന്ദേമാതരം സെമിനാർ നടത്തിയതെന്നും എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎസ് സഞ്‌ജീവ്‌ പ്രതികരിച്ചു.

വന്ദേമാതരത്തിലെ ആദ്യ വരികൾ എസ്എഫ്ഐ ഉൾപ്പടെ രാജ്യത്തിലെ എല്ലാ വിദ്യാർഥികളും പാടുമെന്നും, എന്നാൽ അതിനപ്പുറമുള്ളത് വിഭജനത്തിന്റെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം സെമിനാറിന്റെ ചൊല്ലി സർവകലാശാലയിൽ ഇന്നലെയും പ്രതിഷേധം നടന്നിരുന്നു.

പരിപാടിയുടെ പ്രധാന സംഘാടകനും പ്രോജക്‌ടറുമായ കെ ശ്രീകുമാറിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധമുണ്ടായി. ശ്രീകുമാർ പ്രസംഗിക്കുന്നതിനിടെ ഗോ ബാക്ക് വിളികളുമായി വിദ്യാർഥികൾ എത്തുകയായിരുന്നു. വിദ്യാർഥികൾ മൈക്ക് ഓഫ് ചെയ്‌തതോടെ സെമിനാർ തടസപ്പെട്ടു. സെമിനാർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE