Sun, Nov 29, 2026
26.8 C
Dubai
Home Tags Vande Mataram New Protocol

Tag: Vande Mataram New Protocol

വന്ദേമാതരം സെമിനാർ പ്രതിഷേധം; 25 വിദ്യാർഥികൾക്ക് എതിരെ കേസ്

കാസർഗോഡ്: കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് എതിരെ കേസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് ബേക്കൽ പോലീസ് സ്വമേധയാ കേസെടുത്തത്. സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തി എന്നാണ് എഫ്‌ഐആറിൽ പറയുന്നത്....

വന്ദേമാതരം വിവാദം; കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം

കാസർഗോഡ്: വന്ദേമാതരം വിവാദത്തിൽ കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം. വന്ദേമാതരം സെമിനാർ ആർഎസ്എസ് അജണ്ടയുടെ ഭാഗമെന്ന് വിദ്യാർഥികൾ ആരോപിച്ചു. പ്രതിഷേധത്തിനിടെ വിദ്യാർഥികളും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കാലിക്കറ്റ് സർവകലാശാലയിലെ ഡി-ലിറ്റ് ബിരുദദാന...

വന്ദേമാതരം ആലാപനത്തെച്ചൊലി തർക്കം; പാലക്കാട് നഗരസഭയിൽ സംഘർഷം

പാലക്കാട്: നഗരസഭാ കൗൺസിൽ യോഗങ്ങളിൽ വന്ദേമാതരം മുഴുവനായി ആലപിക്കുന്നതിനെച്ചൊല്ലി ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ കടുത്ത വാക്കുതർക്കവും സംഘർഷവും. വന്ദേമാതരം മുഴുവനായി പാടരുതെന്നും തുടക്കത്തിലെ നാല് വരികൾ മാത്രം ആലപിച്ചാൽ മതിയെന്നും...

വന്ദേമാതര വിവാദം; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം, രണ്ട് കേസ്

ന്യൂഡെൽഹി: എഐസിസി ആസ്‌ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദം രാഷ്‌ട്രീയ ആയുധമാക്കി ബിജെപി. വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയിൽ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപിയുടെ പരാതിയിൽ ഡെൽഹി പോലീസ് ആണ് അന്വേഷണം ആരംഭിച്ചത്. നിയമലംഘനം...

എഐസിസി വന്ദേമാതര വിവാദം; സോണിയഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി

ന്യൂഡെൽഹി: എഐസിസി ആസ്‌ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദം ആയുധമാക്കി ബിജെപി. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ബിജെപി ശക്‌തമാക്കി. ദേശീയ ഗീതാലാപനം തടസപ്പെടുത്താൻ ശ്രമിച്ചതിന് സോണിയക്കെതിരെ നിയമനടപടി...

സ്വാതന്ത്ര്യ ദിനാഘോഷം; സ്‌കൂളുകളിൽ വന്ദേമാതരം പാടണമെന്ന നിർദ്ദേശമില്ല

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം പാടണമെന്ന നിർദ്ദേശമില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിലാണ് ഇക്കാര്യം. ഓഗസ്‌റ്റ് 15ന് രാവിലെ ഒമ്പത് മണിക്കോ അതിന് ശേഷമോ ദേശീയ പതാക ഉയർത്തുകയും തുടർന്ന് ദേശീയഗാനം...

വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന് നിർദ്ദേശിച്ചിട്ടില്ല; വിശദീകരിച്ച് ലോക്‌ഭവൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന വിവാദ ഉത്തരവിൽ വിശദീകരണവുമായി ലോക്‌ഭവൻ. സംസ്‌ഥാനത്ത്‌ സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം മുഴുവനായി പാടണമെന്ന് നിർദ്ദേശം നൽകിയിട്ടില്ലെന്നാണ് ലോകഭവന്റെ വിശദീകരണം. വന്ദേമാതരം മുഴുവനായി പാടണമെന്ന് ആവശ്യപ്പെട്ട്...

സ്വാതന്ത്ര്യ ദിനാഘോഷം; വന്ദേമാതരം മുഴുവനായി ആലപിക്കാൻ ഉത്തരവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് സർക്കാരിന്റെ നിർദ്ദേശം. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഓഗസ്‌റ്റ് 9 മുതൽ 17 വരെ നീണ്ടുനിൽക്കുന്ന ഹർ ഘർ തിരങ്ക...
- Advertisement -