തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് സർക്കാരിന്റെ നിർദ്ദേശം. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
ഓഗസ്റ്റ് 9 മുതൽ 17 വരെ നീണ്ടുനിൽക്കുന്ന ഹർ ഘർ തിരങ്ക ക്യാമ്പയിന്റെ ഭാഗമായുള്ള എല്ലാ പൊതുചടങ്ങുകളിലും വന്ദേഭാരതം ആലപിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. വന്ദേമാതരത്തിന്റെ 150ആം വാർഷികം ആഘോഷിക്കുന്ന വർഷത്തെ ചരിത്രപരമായ പ്രാധാന്യം കൂടി കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ നിർദ്ദേശം.
ചടങ്ങുകളിൽ എല്ലാവരും ഒത്തുകൂടുമ്പോൾ ഒരു സമൂഹഗാനമെന്ന നിലയിൽ വന്ദേമാതരം ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറി നൽകിയ നിർദ്ദേശം. വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമായി മാറുമെന്നും അതുകൊണ്ടുതന്നെ നിയമപരമായ ഗൗരവത്തോടെ വേണം ഇത് നടപ്പിലാക്കാനെന്നും കത്തിൽ പറയുന്നുണ്ട്. മുൻപ് പലപ്പോഴും ഗാനത്തിന്റെ ഒരുഭാഗം മാത്രമാണ് ആലപിച്ചിരുന്നത്.
Most Read| റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നവർക്ക് 100 ശതമാനം നികുതി; ഇന്ത്യക്ക് തിരിച്ചടിയാകും



































