നെടുമ്പാശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുമരണം

സൗത്ത് കർണാടക സ്വദേശി ഇജാസ് (21), വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.

By Senior Reporter, Malabar News
bike accident
Rep. Image

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുമരണം. സ്‌കൂട്ടർ യാത്രക്കാരായ രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്. സൗത്ത് കർണാടക സ്വദേശി ഇജാസ് (21), വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു അപകടം.

അപകടത്തിന് പിന്നാലെ സംഭവ സ്‌ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവർ സുഹൈൽ സജീവിനെ നാട്ടുകാർ ചേർന്ന് പിടികൂടി. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. എന്തുവന്നാലും വീട്ടുകാർ നോക്കുമെന്ന് ഇയാൾ വെല്ലുവിളിച്ചതായി നാട്ടുകാർ പറയുന്നു.

അത്താണി സിഗ്‌നലിന് സമീപമാണ് അപകടം നടന്നത്. വിമാനതാവളത്തിന്റെ ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന ആഡംബര കാർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടർ യാത്രക്കാരായ മൂന്നുപേരും സംഭവ സ്‌ഥലത്ത്‌ വെച്ചുതന്നെ മരിച്ചു. 100 മീറ്ററോളം സ്‌കൂട്ടറിനെ കാർ റോഡിലൂടെ നിരക്കി. മരിച്ച മൂന്നുപേരും തൃക്കാക്കരയിലെ ഷോപ്പിലെ ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം. സുഹൈൽ സജീവിനെ നെടുമ്പാശേരി പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇയാൾ രാജഗിരിയിൽ ബികോം വിദ്യാർഥിയാണ്.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE