ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി അപകടം; പരിക്കേറ്റ പെൺകുട്ടി മരിച്ചു

നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്‌ജലിയാണ് (18) മരിച്ചത്.

By Senior Reporter, Malabar News
Accident
Representational Image

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം ചന്തക്കവലയിൽ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ പെൺകുട്ടി മരിച്ചു. നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്‌ജലിയാണ് (18) മരിച്ചത്. അപകടത്തിൽ അഞ്‌ജലി ഉൾപ്പടെ അഞ്ച് സ്‌ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ വെന്റിലേറ്റർ ചികിൽസയിൽ ആയിരുന്നു അഞ്‌ജലി. മാതാവ് മരിച്ചതിന് ശേഷം വല്യമ്മയോടൊപ്പമായിരുന്നു അഞ്‌ജലിയുടെ താമസം. ചന്തക്കലവലയ്‌ക്ക് സമീപമുള്ള സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.

ഇന്നലെ രാത്രി ഏഴുമണിയോടെ ആയിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്ന് കോട്ടയത്തേക്ക് വന്ന തണ്ടപ്ര ബസാണ് അപകടത്തിനിടയാക്കിയത്. അമിത വേഗത്തിൽ വന്ന ബസ് നടപ്പാതലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഫുട്‍പാത്തിന്റെ ബാരിക്കേഡും സമീപത്തെ പോസ്‌റ്റും അപകടത്തിൽ തകർന്നു. കടയിലേക്കും ഇടിച്ചു കയറി.

ബസിനടിയിൽ കുടുങ്ങിയവരെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും പോലീസും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ബസ് കാത്തുനിന്നവർക്കും വഴിയാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഡ്രൈവറും കണ്ടക്‌ടറും നിലവിൽ പോലീസ് കസ്‌റ്റഡിയിലാണ്.

പരിക്കേറ്റ ഇത്തിത്താനം സുഭാഷ് ഭവനിൽ ശ്രീകുമാരി (54) മെഡിക്കൽ കോളേജ് ആശുപത്രിയിലും മാറിയപ്പള്ളി മുട്ടം ഉള്ളാട്ട് ജയ (51) കാരിത്താസ് ആശുപത്രിയിലും കൊല്ലാട് കലേഷ് ഭവനിൽ അനുമോൾ സുരേഷ് (48), ചങ്ങനാശേരി മലകുന്നം ആനക്കുഴി എകെ സുനി (46) എന്നിവർ ജനറൽ ആശുപത്രിയിലും ചികിൽസയിലാണ്.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE