സ്വകാര്യ ബസ് ഫുട്‍പാത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ചുപേർക്ക് പരിക്ക്

കോട്ടയം ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം ചന്തക്കവലയിൽ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്‍പാത്തിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.

By Senior Reporter, Malabar News
Accident
Rep. Image

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം ചന്തക്കവലയിൽ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്‍പാത്തിലേക്ക് പാഞ്ഞുകയറി അപകടം. അഞ്ചുപേർ ബസിനടിയിൽപ്പെട്ടു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം.

ചങ്ങനാശേരിയിൽ നിന്ന് കോട്ടയത്തേക്ക് വന്ന താണ്ടപ്ര ബസാണ് അപകടത്തിനിടയാക്കിയത്. അപകടത്തിന് പിന്നാലെ ബസിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പോലീസും നാട്ടുകാരും ചേർന്ന് പിടിച്ചുവെക്കുകയായിരുന്നു. കനത്ത മഴയിലും ഗതാഗതക്കുരുക്കിലും ഇടയിലാണ് അപകടം.

ബസ് അമിത വേഗത്തിൽ ആയിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. ഫുട്‍പാത്തിന്റെ ബാരിക്കേഡും സമീപത്തെ പോസ്‌റ്റും അപകടത്തിൽ തകർന്നു. കടയിലേക്കും ഇടിച്ചു കയറി. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE