പ്രതിഷേധം നാളെയും തുടരും; ഗാന്ധിസ്‌മൃതിയിൽ പ്രാർഥിച്ച് നേതാക്കൾ മടങ്ങി

ഗാന്ധിസ്‌മൃതിയിലേക്കുള്ള പ്രവേശനത്തിന് പോലീസ് ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് നിശ്‌ചിത സമയത്തിനകം പുറത്തിറങ്ങുമെന്ന ഉറപ്പിൻമേൽ പ്രവേശനം അനുവദിക്കുകയായിരുന്നു.

By Senior Reporter, Malabar News
INDIA Alliance protest in delhi
ഇന്ത്യ സഖ്യ നേതാക്കൾ രാജ്ഘട്ടിൽ / Image Courtesy: Rahul Gandhi FB Page

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധം നാളെയും തുടരും. മഹാത്‌മാഗാന്ധിയുടെ സമാധി സ്‌ഥലമായ രാജ്ഘട്ടിലേക്കാണ് പ്രതിപക്ഷ എംപിമാർ ഇന്ന് പോയത്. രാജ്ഘട്ടിലെത്തിയ എംപിമാർ ഗാന്ധിജിയുടെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി പ്രാർഥിച്ച ശേഷം മടങ്ങി.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഡെൽഹി കോണാട്ട് പ്ളേസിലെ മോറ്റ്സ് റസ്‌റ്റോറന്റിൽ ഒരുക്കിയ ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് ബസുകളിലായാണ് എംപിമാരും നേതാക്കളും രാജ്ഘട്ടിലെത്തിയത്. ഗാന്ധിസ്‌മൃതിയിലേക്കുള്ള പ്രവേശനത്തിന് പോലീസ് ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് നിശ്‌ചിത സമയത്തിനകം പുറത്തിറങ്ങുമെന്ന ഉറപ്പിൻമേൽ പ്രവേശനം അനുവദിക്കുകയായിരുന്നു.

എന്നാൽ, പ്രവർത്തകരെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിൽ പോലീസ് ഉറച്ചുനിന്നു. പോലീസിന് നൽകിയ ഉറപ്പ് പാലിച്ചുകൊണ്ട് ഇന്ത്യ സഖ്യ എംപിമാർ നിശ്‌ചിത സമയത്തിനുശേഷം ഗാന്ധിസ്മ്യതിയിൽ നിന്ന് പുറത്തിറങ്ങി. സുരക്ഷാ കാരണങ്ങളാൽ രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും മറ്റൊരു വഴിയിലൂടെയാണ് പുറത്തിറക്കിയത്.

ഇന്നത്തെ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചെങ്കിലും ശക്‌തമായ സമരം തുടരുമെന്നാണ് ഇന്ത്യ സഖ്യം പറയുന്നത്. കേന്ദ്ര സർക്കാരിന് നല്ല ബുദ്ധി തോന്നാൻ വേണ്ടിയാണ് ഗാന്ധിസ്‌മൃതിയിൽ പ്രാർഥിച്ചതെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. വോട്ടുകൊള്ള നടത്തിയവർ രാജിവെച്ചു പുറത്തുപോകണമെന്നും വോട്ടുചെയ്യാനുള്ള പൗരൻമാരുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE