‘രാജിവെക്കും വരെ വിടില്ല’; പ്രതിഷേധം ശക്‌തമാകുന്നു, പ്രതിപക്ഷം രാജ്ഘട്ടിലേക്ക്

രാഷ്‌ട്രപതിയെ കാണാനുള്ള നീക്കവും ഇന്ത്യ സഖ്യം നടത്തുന്നുണ്ടെന്നാണ് വിവരം.

By Senior Reporter, Malabar News
INDIA Alliance Protest Delhi
ഡെൽഹിയിൽ ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധത്തിൽ നിന്ന് / Image Courtesy: Rahul Gandhi FB Page

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം കൂടുതൽ ശക്‌തമാകുന്നു. സമരം രാജ്ഘട്ടിലേക്ക് വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ കൂട്ടായ്‌മയുടെ ലക്ഷ്യം. മൂന്ന് ബസുകളിലായി ഇന്ത്യ സഖ്യത്തിലെ എംപിമാർ രാജ്ഘട്ടിലേക്ക് പോകും.

‘രാജിവെക്കും വരെ വിടില്ല’ എന്നാണ് കെസി വേണുഗോപാൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ളവർ ഡെൽഹി കോണാട്ട് പ്ളേസിൽ നിന്ന് രാജ്ഘട്ടിലേക്കുള്ള ബസിൽ കയറി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡിയും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

മമത ബാനർജിയും ഇന്ത്യ സഖ്യത്തിന് പിന്തുണയുമായി ഡെൽഹിയിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, കോണാട്ട് പ്ളേസിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ പോലീസ് ബാരിക്കേഡ് നിരത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകർ രാജ്ഘട്ടിലേക്ക് പ്രതിഷേധവുമായി നീങ്ങുന്നുണ്ട്. രാഷ്‌ട്രപതിയെ കാണാനുള്ള നീക്കവും ഇന്ത്യ സഖ്യം നടത്തുന്നുണ്ടെന്നാണ് വിവരം.

ബുധനാഴ്‌ച രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് ജന്തർ മന്തറിലേക്ക് എത്തുന്നതിന് മുൻപ് പോലീസ് തടഞ്ഞിരുന്നു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഉൾപ്പടെയുള്ള നേതാക്കളെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.

Most Read| ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE