മാസപ്പടിക്കേസ്; കേസെടുക്കണമെന്ന് ഹൈക്കോടതി, പിണറായിക്കും റിയാസിനും തിരിച്ചടി

ഇഡി നൽകിയ രേഖകളുടെ അടിസ്‌ഥാനത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാനാണ് ജസ്‌റ്റിസ്‌ എ ബദറുദീന്റെ ഉത്തരവ്.

By Senior Reporter, Malabar News
Pinarayi vijayan, veena and riyaz
പിണറായി വിജയൻ, ടി. വീണ, മുഹമ്മദ് റിയാസ്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.

ഇഡി നൽകിയ രേഖകളുടെ അടിസ്‌ഥാനത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാനാണ് ജസ്‌റ്റിസ്‌ എ ബദറുദീന്റെ ഉത്തരവ്. ഇഡി നൽകിയ രേഖകളുടെ അടിസ്‌ഥാനത്തിൽ സർക്കാർ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത് പോര, എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ തന്നെ ആന്വേഷിക്കാനാണ് കോടതി നിർദ്ദേശം.

ഇതോടെ പിണറായി വിജയൻ, മകളും എക്‌സാലോജിക്ക് ഉടമയുമായ ടി വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കേണ്ടി വരും. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെഎം ഷാജഹാൻ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. ഇഡി നൽകിയ റിപ്പോർട്ടിൽ എഫ്‌ഐആർ റജിസ്‌റ്റർ ചെയ്യാതെ സർക്കാർ വീഴ്‌ച വരുത്തിയെന്നായിരുന്നു ഹരജി.

സിഎംആർഎൽ കമ്പനിയിൽ നിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്‌ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകൾ നടന്നെന്നും ചൂണ്ടിക്കാട്ടി സംസ്‌ഥാന പോലീസിന് ഇഡി റിപ്പോർട് കൈമാറിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നും ഇഡി ശുപാർശ ചെയ്‌തിരുന്നു.

എന്നാൽ, കേസ് രജിസ്‌റ്റർ ചെയ്യാതെ ഡിജിപി ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിനാണ് ഉത്തരവിട്ടത്. ഇതിനെ ചോദ്യം ചെയ്‌താണ്‌ ഹരജി. ഇഡിയുടെ കത്തിൽ കേസെടുക്കുന്നതിൽ സർക്കാർ തുടക്കം മുതലേ വിമുഖത കാണിച്ചിരുന്നു. ഇഡി റിപ്പോർട്ടിൽ യുഡിഎഫ് നേതാക്കളുടെയും ആഭ്യന്തര മന്ത്രി അടക്കമുള്ളവരുടെയും പേരുകൾ പരാമർശിക്കുന്ന പശ്‌ചാത്തലത്തിലാണ്‌ ഈ വിമുഖതയെന്നായിരുന്നു ആക്ഷേപം.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE