സിജെപി പ്രതിഷേധം നാളെ; ട്രെയിനുകൾ റദ്ദാക്കി, മെട്രോ സ്‌റ്റേഷനുകൾ അടച്ചു

സിജെപി പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.

By Senior Reporter, Malabar News
Delhi
Rep. Image

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് നാളെ സിജെപി നടത്തുന്ന ജന്തർ മന്തർ 2.0 പ്രതിഷേധം തടയാൻ സർവസന്നാഹവുമായി ഡെൽഹി പോലീസ്. സിജെപി പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് കമ്മീഷണർ നൂപുർ പ്രസാദ് അവകാശപ്പെട്ടു.

പ്രതിഷേധത്തിന് പ്രവർത്തകർ എത്തുന്നത് തടയുന്നതിന്റെ ഭാഗമായി ട്രെയിനുകൾ റദ്ദാക്കി. ന്യൂഡെൽഹി, ഹസ്രത്ത് നിസാമുദ്ധീൻ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളാണ് നാളെ പുലർച്ചെ നാലുമണിമുതൽ ഉച്ചയ്‌ക്ക് രണ്ടുമണിവരെ റദ്ദാക്കിയത്. ഇവിടെ നിന്ന് പുറപ്പെടുന്നവയും ഈ സമയങ്ങളിൽ റദ്ദാക്കി.

ബംഗാളിൽ നിന്ന് ഇന്ന് ഡെൽഹിയിലേക്കുള്ള രണ്ട് രാജധാനി എക്‌സ്‌പ്രസ്‌ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. പ്രക്ഷോഭം നേരിടാൻ ഡെൽഹി മെട്രോയുടെ 57 സ്‌റ്റേഷനുകൾ അടച്ചിടും. ഇന്ന് രാത്രി ഒമ്പതുമണിക്ക് അടക്കുന്ന സ്‌റ്റേഷനുകൾ പിന്നീടുള്ള നിർദ്ദേശത്തെ തുടർന്ന് മാത്രമേ പ്രവർത്തനം ആരംഭിക്കൂ. പ്രവർത്തകർ ജന്തർ മന്തറിലേക്ക് എത്തുന്നത് ഏത് വിധേനെയും തടയുക ലക്ഷ്യമിട്ടാണ് നീക്കം.

ജന്തർ മന്തറിലേക്ക് എത്താനുള്ള എല്ലാ മാർഗങ്ങളും പോലീസ് അടക്കുകയാണ്. 23,000 സിആർപിഎഫ് ജവാൻമാരെ ഡെൽഹിയിൽ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി സാമൂഹിക മാദ്ധ്യമങ്ങൾക്കും കേന്ദ്രം വിലക്ക് ഏർപ്പെടുത്തി. പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്‌റ്റുകൾ നീക്കം ചെയ്യാനാണ് നിർദ്ദേശം.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE