ഡാലസ്: അമേരിക്കയിലെ ഡാലസിൽ രണ്ട് മലയാളികൾ മുങ്ങിമരിച്ചു. രാമമംഗലം കോട്ടപ്പുറം താനുവേലിൽ ബിജു എബ്രഹാം (48), എറണാകുളം സ്വദേശിയായ തോമസ് ആന്റണി എന്നിവരാണ് മരിച്ചത്. ബോട്ടിങ്ങിനിടെയാണ് ഇരുവരും അപകടത്തിൽപെട്ടത്.
ബിജുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തോമസും അപകടത്തിൽ പെടുകയായിരുന്നു. മരിച്ച ബിജു കുടുംബസമേതം ഡാലസിൽ താമസമായിട്ട് വർഷങ്ങളായി. മാതാപിതാക്കളും രണ്ടുവർഷമായി ഇവർക്കൊപ്പം ഡാലസിലുണ്ട്. ഡാലസിൽ നഴ്സായ രാമമംഗലം നെട്ടുപ്പാടം പുല്യാട്ടുകുടിയിൽ സവിതയാണ് ഭാര്യ. മക്കൾ: ഡിലൻ, എയ്ഡൻ, റയാൻ.
Most Read: മോഫിയ കേസ്; സസ്പെൻഷനിൽ ആയിരുന്ന സിഐയെ തിരിച്ചെടുത്തു







































